എത്രയോ കൂടുമാറ്റങ്ങള്‍
എത്രയോ വട്ടം പറഞ്ഞു പഴകിയ
ഒറ്റ വാക്യത്തില്‍ ഒതുങ്ങും
യാത്രാ മൊഴി
എത്ര കടവുകള്‍ എത്രയോ തോണികള്‍
എത്രയോ ജീര്‍ണിച്ച നഗരകവാടങ്ങള്‍
എത്രയോ വട്ടം താണ്ടിയ നടവഴി
എത്രയോ നിയോണ്‍ വസന്തങ്ങള്‍
ചെത്തി മിനുക്കിയ അധോമുഖപാതകള്‍
എങ്ങും നിലയ്ക്കാത്ത ചുവടു ഉറയ്ക്കാത്തോരീ യാനം
പാഥേയം എന്നുമീ ഓര്‍മ്മകള്‍
ഒട്ടു നുണയാന്‍ കൊതിക്കും മധുരങ്ങള്‍
പിന്നെ കയ്യ്ക്കുന്നനൊമ്പര ചിന്തുകള്‍
ഇന്നുമുണങ്ങാതെ അകം കലിക്കും ചില
നീറും മുറിവുകള്‍
നേര്‍ത്ത നഖക്ഷതം പോല്‍
മുറിപാടുകള്‍
എന്തിനോ വേണ്ടി കുറിച്ച വിലാസങ്ങള്‍
പാടെ മറക്കുവാനായ് മാത്രം മനസ്സിന്റെ
താളില്‍ പകര്‍ത്തിയ കാവ്യ ശകലങ്ങള്‍
പകുതിയില്‍ കയ്യ് വിടും ഉപഹാര ജാലങ്ങള്‍
ഇല്ല സുഹൃത്തേ
നിന് കണ്ണുനീര് വീണൊരാ ചന്ദന തൂവാല
ഇന്നും എന്‍ നെഞ്ചിനെ ചുട്ടു നീറ്റി കൊണ്ട്
പേറുന്നു പ്രാണന്റെ മാറാപ്പില്‍ ഇന്നും ഞാന്‍ ..................
നന്നായി എഴുതി അജ്ഞു.
ReplyDelete:-)
ഉപാസന
എന്തിനോ വേണ്ടി കുറിച്ച വിലാസങ്ങള്‍
ReplyDeleteപാടെ മറക്കുവാനായ് മാത്രം മനസ്സിന്റെ
താളില്‍ പകര്‍ത്തിയ കാവ്യ ശകലങ്ങള്‍
നല്ല വരികള്‍ അഞ്ജു
"ഇന്നുമുണങ്ങാതെ അകം കലിക്കും ചില
ReplyDeleteനീറും മുറിവുകള്‍ "
നല്ല കവിത , വളരെ നല്ല കവിത
എന്തൊക്കെയോ കുറെയേറെ പറയാനുള്ള പോലെ..
ReplyDeleteഇനിയും എഴുതൂ.. ഭാവുകങ്ങള്‍
ബ്ലോഗ് വായിച്ചു.. നന്നായിട്ടുണ്ട്..
ReplyDeleteആശംസകൾ..!!