Monday, August 10, 2015

സൗഹൃദങ്ങളെ......

സൗഹൃദങ്ങളെ.........
തനിച്ചചെന്നു തോന്നിയ നേരമെല്ലാം
നിഴൽ പോലിഴ ചേർന്ന മഹാ സൗഹൃദങ്ങളെ
തളരുമ്പോഴെല്ലാം തണലായതും നീ
തമസ്സിൽ വിളക്കായി പ്രശോഭിച്ചതും നീ
തകരാൻ തുടങ്ങുമ്പോൾ താങ്ങയതും നീ
മറവി തൻ മാറാല മൂടാതെ ഇന്നും
മനസ്സിന്റെയുള്ളിൽ കരുത്താവുന്നതും നീ
ചതുപ്പും ചുഴിയും നിറഞ്ഞോരെൻ
പന്ഥാവിൽ എന്നും ,
പരക്കെ വിടർന്നൊരു മലർ വാകയും നീ
എഴുത്താണി തന്നിൽ നിറയുന്നതും നീ
വാക്കിന്നുറവയാം പ്രേരണയും നീ
മരണത്തിൽ പോലും നശിക്കാതെ നിൽക്കും
മഹത്വവും നീ മഹാചേതനയും നീ


Anju Prasad's photo.

Tuesday, June 2, 2015

CORPORATE

Corporate--കോർപോരറെ റ്റ്  
നിന്റെ വിശാല കവാടം വിട്ടു
നടന്നു നീങ്ങിയ നാൾ
ഞാൻ എന്നിലേയ്ക്കു മടങ്ങുകയായിരുന്നു
നിന്റെ വിഷം നിറഞ്ഞ ആർഭാടങ്ങൾ
നാഡികളിൽ നിന്നും പടർന്നു
എനിയ്ക്കു എന്നെ നഷ്ടമാകും മുമ്പേ ....
ഇന്നലകളിൽ തിരിഞ്ഞു നോക്കവേ
ഉളളിൽ വീണ ഉണങ്ങാ മുറിവുകൾ
പാതി ഉണങ്ങിയ അകം കലിക്കും തീരാ നോവുകൾ
വാക്കുകളുടെ കുരമ്പെറ്റ്  തളർന്ന ആത്മാവിന്റെ വിങ്ങലുകൾ
നിന്റെ വഴുവഴുക്കുന്ന സംസ്കാരത്തിന് ചേരാതെ പോയ
എന്റെ അസ്ഥിത്വതം
ഞാൻ എന്ന എന്നിലെ  നന്മകൾ
കൊർപൊരറ്റ്
നീ കാർന്നെടുത്ത എന്റെ നിമിഷങ്ങൾ
നിന്റെ അധിനിവേശത്തിൽ
പരിഹാസമായ എന്റെ ബിരുദാനന്തര ബിരുദങ്ങൾ
നിന്റെ നിശാ നൃത്ത ശാലകളിൽ
എത്തി ചേരാൻ മടിച്ച ഞാൻ ......
നീ എന്നും എന്റെ വേദനയായിരിക്കും
ഒരു അന്യ ഗ്രഹം പോൽ
ഒർമിക്കുവാൻ ഒന്നും കരുതാതെ
ശൂന്യ ഹസ്ത്ത ആയ യാചികയെ പോലെ
ഞാൻ നിന്നിൽ നിന്നകന്ന് പോകവേ
കോർപോരറെ റ്റ്
നീ ഒരു മദാലസ്സയെ പോൽ  ........
ക്രൂരമായ്‌ വിലപേശുന്ന വേശ്യെ യെ പോൽ
നിന്റെ ഞരന്പുകളിൽ കാകോളം ത്തുളുംപുന്നു
നിന്റെ അധരങ്ങളിൽ പണകൊഴുപ്പിന്റെ പുഞ്ചിരി
ഞാൻ മറക്കുകയാണ് നീ സമ്മാനിച്ച
മുഖങ്ങൾ മുഖംമൂടികൾ
വല്ലിപ്പുലികളും വെള്ളി നക്ഷത്രങ്ങളും 

Monday, May 25, 2015

കവിതകൾ

എന്തെ കവിതയിൽ
ഇത്രയും നൊമ്പരം
ഇത്ര കറുപ്പും കണ്ണുന്നീരിൻ ഉപ്പും
ലോകം കയർക്കുന്ന്
കൂർത്ത കട്ടാര എൻ ഇടനേന്ജിലാഴ്ത്തി
മെല്ലെ വലിച്ചൂരി
എത്ര അപഹാസ്യം ചൊദിപ്പൂ ഞാനും
ലോകമേ 
ഇരുട്ടിൽ പിൻകുത്ത് കുത്തിയോർ
പ്രാണനിൽ ചേർത്തവർ
തോല്ക്കാൻ മടിക്കുംപോളെല്ലാം
വിജയത്ത്തിന്നാർപ്പു വിളിച്ചു
കുതികാല് വെട്ടിയോർ
ലോകമേ നീ എന്റെ ചൂണ്ടു വിരൽ കാർന്നു
കാവ്യം രചിക്കുവാൻ  ഓതുന്നതെന്തിനായ്
ലോകമേ
എന്റെ കവിതകൾ
കാലത്തിൻ നേര് നിരത്തുന്ന
അക്ഷര ജാലങ്ങൾ
കുറ്റപെടുത്തുന്നതെന്തിനായ്‌
നീ എന്റെ ഇറ്റു വെളിച്ചവും
തല്ലി കേടുത്ത്തിയിട്ടു
ഇത്ര നിഷ്ടൂരമായ്‌