Wednesday, March 12, 2014

പ്രിയപ്പെട്ട വിദേശ വനിതക്കായ്


പ്രിയപ്പെട്ട വിദേശ വനിതെ
നിന്നെ തിരഞ്ഞു വന്നു
നീ പറയാത്തതിലും പറഞ്ഞതിനുമിടയ്ക്കു
വാക്കുകൾകുത്തിതിരുകിയ
ചാനലിന്റ്റെ കുടില സംഭാഷണം കേൾക്കെ.......
 ചോദിച്ചു പോകുന്നു -ആരാണു നിൻറ്റെ  പ്രതിയോഗി ?
ഒരാൾ ദൈവത്തിലും പരിശുദ്ദത്മാവിലോ വിശ്വസിക്കാത്ത
ഞാൻ പിന്നെയും  ചോദിക്കുന്നു ,
നീ എന്തിനിവിടെ  വന്നു
തന്ത്രങ്ങളും കുതന്ത്രങ്ങൾക്കും ഇടയിൽ നിലനില്പിനായ് പിടയുന്ന
എന്ടെ മതത്തിന്റ്റെ തായ്  വെരറക്കുവാനൊ .
 പോപ്പൽവേദാന്തങ്ങളിൽ ഇല്ലാത്ത എന്തു മനസ്സമാധാനം തേടി ....
എന്തിനു നീ വന്നു ,
പിന്നെയും പിന്നെയും ,
കുത്തകപുസ്തകകമ്പിനികളുംഅവയുടെ മറവിൽ നടക്കുന്ന കുരിശുയുധങ്ങൾക്കും വംശീയവൽകരനത്തിനുംച്ചുവടു പിടിക്കുവാനോ ?
നീ അറിയുന്നുവോ  ഒരു എൻപതുകാരിയിയായ സ്ത്രീയിൽ  നീ അടിച്ചെല്പിക്കുന്നത്
എന്റ്റെ നാടിന്റെ മാറിൽ ഒരു ആഴമുള്ള  മുറിവാണ്‌
ഞാൻ പിന്നെയും ചോദിക്കുന്നു
നീ ഇത്രകാലം ആരെ ഭയന്നു -ഇത്ര കാലം
മൌനത്തിൻറെ കയങ്ങളിൽ ഒളിച്ചു 
 വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒരു ഭഹുപൂരിപക്ഷം ജനങ്ങളേയോ
സ്വന്തം നാട്ടിൽ പതിതരായികൊണ്ടിരിക്കുന്ന അവരുടെ  പ്രാചീന സംസ്കാരത്തിനെയോ
  നിന്റ്റെ പഞ്ചനക്ഷത്ര ബലാത്സംഗ വെളിപ്പെടുത്തലുകൾ
കുമ്പസാര രഹസ്യങ്ങൾ പോലെ ച്ചാനലുകൾ അതിഘോഷിക്കുംപോൾ
എന്റെ നാട്ടിലെ രണ്ടുവയസ്സുകാരി ബാലാത്സങ്ങത്തിനിരയായ്
മരിക്കുന്നു തെരുവിൽ മനുസ്മൃതി വ്യെഭിച്ചരിക്കപെട്ട
നാട്ടിൽ ഇന്നൊരു പെണ്ണും സുരക്ഷിതയല്ല
നിന്റെ വിരലുകൾ എന്തിലേയ്ക്ക് നയിക്കുന്നു .....
നിനക്കു ന്യായം തരുവാൻ ചാനൽ പ്രമുഖന്റ്റെ നിലവിളിയുയരുമ്പോൾ
കട്ടപ്പന മുതൽ തുടങ്ങി വിദുര അങ്ങനെ ......
ന്യായം നിഷേധിക്കപെട്ടവരുടെ
 നിഴലില്ലാത്ത വരുടെ നിലവിളി
മാഞ്ഞുപോകുന്നു ......

Tuesday, November 19, 2013

ഈ മഴ

ഈ മഴ
മഴയുടെ ഓരോ തുള്ളിയിലും
എൻറ്റെ പ്രിയപ്പെട്ടവനെ
നിൻറ്റെ സ്നേഹം ഞാനറിയുന്നു
വിതുമ്പുന്ന എന്റ്റെ ചുണ്ടുകൾ
അരളി പൂവ് പോൽ നിൻറ്റെ അധരങ്ങളിലർപ്പിക്കപ്പെടുന്നു
ൻറ്റെ നിലവിളി ;
ആത്മാവിനുള്ളിൽ കൊടുംകാറ്റായ്‌ഉയരവേ
നിന്റെ മിഴികളിൽ കുടുങ്ങിയ
എൻറ്റെ  നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ
നിശ്ചലം.
ഈ മിഴിയുപ്പ് നീ നുകരുക
ഭയ കൊണ്ടു ഞ്ഞരുങ്ങുന്ന പ്രാണൻ ;
നക്ഷത്രങ്ങളില്ലാത്ത ഈ രാത്രിയിൽ
ഒറ്റപ്പെട്ടു തേങ്ങവേ................................
എന്നെ മാറോട്‌ അണക്കുക
ഈ ഒരു രാവുകാഴിയുവോളം
എൻറ്റെ തോണി മരുകരയെത്തുവോളം
ഞാൻ നിൻറ്റെ ഹൃദയതാളം കേൾക്കട്ടെ
അമ്പലനടകളിൽ തേവരെ ഉണർത്തുന്ന
ഇടക്കയുടെ താളം പോൽ
ചന്ദനം മണക്കുന്ന എൻറ്റെ എല്ലാം- എല്ലാമായവനെ
പുലർച്ചയിൽ എന്നെ ആമ്പൽ കുളത്തിലെ
പൂക്കളോടൊപ്പം സുര്യൻ കാണട്ടെ
വിടരുവാൻ വെമ്പുന്ന നീലത്താമര പോൽ

ഞാൻ സുന്ദരിയായിരിക്കട്ടെ !!!!!!!!!!!!!!!

Friday, October 18, 2013

വേറിട്ട വഴികൾ


വേറിട്ട  വഴികളിലുടെ  ചിലർ മാത്രം സഞ്ചരിക്കുന്നു
ചിലർ , ചിലർ  മാത്രം
കരയിൽ നിന്നു  വെറും കാഴ്ച്ചക്കാരവാതെ
കുത്തൊഴുക്കിൽ കാറ്റിനെതിരെ  നീന്തുന്നു
കടംപിന്റ്റെ ച്ചുവട്ടിലെ  തീരാത്ത കാത്തിരുപ്പായ് ചിലർ
മുറിവേറ്റ വിരലിനാൽ തമ്പുരു  മീട്ടി  മറ്റു ചിലർ
വിലക്കപ്പെട്ട കനി തേടുന്നവർ
കാലത്തിലൂടെ ചിലർ  മാത്രം  സ്വന്തം വഴി കണ്ടെത്തുന്നു
നേർവരകൾ ആരെയും  എവിടെയും  കൊണ്ടെത്തികാതതിനാൽ
ചിലർ  മാത്രം വഴികളിലുടെ സഞ്ചരിക്കുന്നു
മോണോലിസ  ആണോ പെണ്ണോ ആകട്ടെ
അവൾ പ്രണയത്തിൻറ്റെ  പുഷ്പമായ് പുഞ്ചിരിക്കുന്നു
സമാനതകളില്ലാത്ത വഴികളിലുടെ  ചിലർ , ചിലർ 
മാത്രം സഞ്ചരിക്കുന്നു 
പാപ പുണ്യങ്ങൾക്ക്മേൽ നദി പോൽ
മോക്ഷത്തിൻറ്റെ വൻകടൽ തേടി 
ചിലർ  മാത്രം പരന്നൊഴുകുന്നു 

നീ ഇല്ലായിരുന്നെങ്കിൽ

നീ  ഇല്ലായിരുന്നെങ്കിൽ
കൊടും കാറ്റിനെതിരെ  പൊരുതുമ്പോൾ
മഴയിൽ മിന്നോലോടൊപ്പം നൃത്തം  ചെയ്യുമായിരുന്നില്ല
നീ  ഇല്ലായിരുന്നെങ്കിൽ
കറുപ്പും  വെളുപ്പുമായിരുന്ന ജീവിതത്തിന്റ്റെ  താളുകളിൽ
നിറങ്ങൾ ചേർത്തു വരയ്കുമായിരുന്നില്ല
നീ  ഇല്ലായിരുന്നെങ്കിൽ
ഒറ്റപെടലിൻറ്റെ ശൈത്ത്യത്തിൽ
ഓർമ്മയുടെ തീ കായുമായിരുന്നില്ല  ഞാൻ
നീ  ഇല്ലായിരുന്നെങ്കിൽ
ചുമ്പനങ്ങൽക്കു മധുരവും കണ്ണീരിനുപ്പും
വേർപാടിൻറ്റെ വേദനയ്ക്ക്  കയ്പ്പു മാണ് എന്ന് ഞാനറിയുമായിരുന്നില്ല
നീ  ഇല്ലായിരുന്നെങ്കിൽ
ഓരോ മരണത്തിനും പിമ്പേ
ഞാൻ ഉയർത്ത്തെനീക്കുമായിരുന്നില്ല
നീ  ഇല്ലായിരുന്നെങ്കിൽ
ഇരുളടഞ്ഞ ജീവിത യാത്രയിൽ
വഴിയും വിശ്വാസവുമായി
ഈശ്വരനുണ്ടെന്നു  -വിശ്വസിക്കുമായിരുന്നില്ല  

Thursday, October 17, 2013

സഞ്ചാരം

നാം  എത്ര വഴി ഒരുമിച്ചു സഞ്ചരിച്ചിരിക്കുന്നു  
എന്നിട്ടും നമുക്ക് യാത്രകൾ മടുക്കുന്നില്ല കഴിഞ്ഞ ദൂരത്തേ ക്കാൾ ഇനിയും നമുക്കേറെ  ഓടി ത്തീർക്കുവാൻ ഉണ്ടെന്നു  
നമ്മൾ വിശ്വസിക്കുന്നു 
നമ്മുടെയിടയിൽ ദൂരങ്ങൾ ഇല്ലായെന്ന് നാം തിരിച്ചറിഞ്ഞതും 
ഈ യാത്ര്കളിലാണ്‌ 
നീയെന്നും ഞാനെന്നും തോന്നാത്ത വണ്ണം 
നമ്മൾ ഒരു ബിന്ദുവിൽ സമന്വയിച്ചിരുന്നു 
ഒരാത്മവിൻറ്റേ  രണ്ടു ചിന്തുകൾ 
വഴിപിരിയുന്നു - നാം വേർപ്പെട്ടു പോകുന്നു 
എന്നിട്ടും പരസ്പര പൂരകങ്ങളായ സമവാക്യങ്ങൾ പോലെ 
ഒന്നാകുന്നു .
പ്രായത്തന്റ്റെ പുഴുക്കുത്തു ഏൽക്കാത്ത  നമ്മുടെ ഹൃദയങ്ങൾ 
വീണ്ടും വസന്തത്തെ വരവേൽക്കുമ്പോൾ 
നഷ്ടബോധം തോന്നാതെ വേലിയേറ്റങ്ങൾഭയക്കാതെ 
നാം എല്ലാ തോൽവികളെയും അതിശയപ്പിക്കുന്നു എന്റ്റെയരുകിൽ നീ അങ്ങനെയിരിക്കുക 
നിൻറ്റെ നിശഭ്ദ്ധ സാനിധ്യത്തിൽ എൻറ്റെ  ഉജ്ജീവനം 
കുടികൊള്ളുന്നു .
എൻറ്റെ ലോകവും  നിൻറ്റെ ലോകവും 
ആ ലോകങ്ങളിൽ നാം ചെയ്യുന്ന വേഷങ്ങളും  സുതാര്യമായിരികട്ടെ  
നമുക്കില്ലാത്ത ഒരു ലോകം 
അതിൽ എനിക്കും  നിനെക്കും അതിൽ ദുഖമില്ലാത്തതിനാൽ നീ എൻറ്റെ അരുകിൽ അങ്ങനെ ഇരിക്കുക 
നിറങ്ങളുടെ കച്ചവടക്കാരനായ സഹയാത്രികാ 
ഞാൻ തിരയുന്ന  നിറങ്ങൾ -നിൻറ്റെ  ആത്മാവിൽ ഞാൻ 
കാണുന്നു 
ഞാൻ എൻറ്റെ അപൂർണ ചിത്രങ്ങൾ വരച്ചു തീർക്കട്ടെ 
നീയും ഞാനും -നമ്മളാകുന്നു 
നമ്മൾ  യാത്ര  തുടരുന്നു 



Wednesday, February 16, 2011

കൂടുമാറ്റം

എത്രയോ കൂടുമാറ്റങ്ങള്‍
എത്രയോ വട്ടം പറഞ്ഞു പഴകിയ
ഒറ്റ വാക്യത്തില്‍ ഒതുങ്ങും
യാത്രാ മൊഴി 
എത്ര കടവുകള്‍ എത്രയോ തോണികള്‍ 
എത്രയോ ജീര്‍ണിച്ച നഗരകവാടങ്ങള്‍
എത്രയോ വട്ടം താണ്ടിയ നടവഴി
എത്രയോ നിയോണ്‍ വസന്തങ്ങള്‍
ചെത്തി മിനുക്കിയ അധോമുഖപാതകള്‍

എങ്ങും നിലയ്ക്കാത്ത ചുവടു ഉറയ്ക്കാത്തോരീ യാനം
പാഥേയം എന്നുമീ ഓര്‍മ്മകള്‍
ഒട്ടു നുണയാന്‍ കൊതിക്കും മധുരങ്ങള്‍
പിന്നെ കയ്യ്ക്കുന്നനൊമ്പര ചിന്തുകള്‍
ഇന്നുമുണങ്ങാതെ അകം കലിക്കും ചില
നീറും മുറിവുകള്‍
നേര്‍ത്ത നഖക്ഷതം പോല്‍
മുറിപാടുകള്‍
എന്തിനോ വേണ്ടി കുറിച്ച വിലാസങ്ങള്‍
പാടെ മറക്കുവാനായ് മാത്രം മനസ്സിന്‍റെ
താളില്‍ പകര്‍ത്തിയ കാവ്യ ശകലങ്ങള്‍
പകുതിയില്‍ കയ്യ് വിടും ഉപഹാര ജാലങ്ങള്‍
ഇല്ല സുഹൃത്തേ
നിന്‍ കണ്ണുനീര്‍ വീണൊരാ ചന്ദന തൂവാല
ഇന്നും എന്‍ നെഞ്ചിനെ ചുട്ടു നീറ്റി കൊണ്ട്
പേറുന്നു പ്രാണന്‍റെ മാറാപ്പില്‍ ഇന്നും ഞാന്‍ ..................

വെറുതെ, വെറും വെറുതെ

ഒരു നിമിഷം  കൊണ്ട് എന്‍റെ ലോകം  
നിറങ്ങളാല്‍ നിനക്ക് ജീവന്‍ നല്‍കാം 
ഒരു നിഴല്‍ കോറിയിട്ടു .........ഒരു വരയില്‍  സ്നേഹത്തിന്‍റെ നിറം പാകി ,
എന്നിട്ടും നീ എന്നെ മറന്ന പോല്‍ നടിക്കുന്നു 
ഒരു നിമിഷം കൊണ്ടെന്‍റെ ചുണ്ടില്‍
നിനക്ക് നക്ഷത്രങ്ങള്‍ വിരിയിക്കാം 
ഒരു പൂവ് എനിക്കായ് നീട്ടി ....
ഒരു പൂചെണ്ടില്‍ സ്നേഹത്തിന്‍റെ നറുഗന്ധംചാര്‍ത്തി ....
എന്നിട്ടും നീ എന്നെ കാണുവാന്‍ മടിക്കുന്നു
ഒരു നിമിഷം കൊണ്ട് എന്‍റെ ഹൃദയം
വാക്കിനാല്‍ നിനക്ക് കവരാം
ഒരു വരി കുറിച്ച്
ഒരു അക്ഷരത്തിലെങ്കിലും എന്നെ കുറിച്ചെഴുതി ....
എന്നിട്ടും നീ എന്നെ കേള്‍ക്കുവാന്‍ മടിക്കുന്നു
ഒരു തലോടല്‍
ഒരു നോട്ടം
ഒരു വിരല്‍ സ്പര്‍ശം
ഇതു മാത്രം കൊതിച്ചിട്ടും, വിലയില്ലാത്തൊരു ഉപഹാരം പോലും 
നീ എനിക്ക് നല്‍കുവാന്‍ മടിക്കുന്നു
വെറുതെ വെറും വെറുതെ .......