വേറിട്ട വഴികളിലുടെ ചിലർ മാത്രം സഞ്ചരിക്കുന്നു
ചിലർ , ചിലർ മാത്രം
കരയിൽ നിന്നു വെറും കാഴ്ച്ചക്കാരവാതെ
കുത്തൊഴുക്കിൽ കാറ്റിനെതിരെ നീന്തുന്നു
കടംപിന്റ്റെ ച്ചുവട്ടിലെ തീരാത്ത കാത്തിരുപ്പായ് ചിലർ
മുറിവേറ്റ വിരലിനാൽ തമ്പുരു മീട്ടി മറ്റു ചിലർ
വിലക്കപ്പെട്ട കനി തേടുന്നവർ
കാലത്തിലൂടെ ചിലർ മാത്രം സ്വന്തം വഴി കണ്ടെത്തുന്നു
നേർവരകൾ ആരെയും എവിടെയും കൊണ്ടെത്തികാതതിനാൽ
ചിലർ മാത്രം വഴികളിലുടെ സഞ്ചരിക്കുന്നു
മോണോലിസ ആണോ പെണ്ണോ ആകട്ടെ
അവൾ പ്രണയത്തിൻറ്റെ പുഷ്പമായ് പുഞ്ചിരിക്കുന്നു
സമാനതകളില്ലാത്ത വഴികളിലുടെ ചിലർ , ചിലർ
മാത്രം സഞ്ചരിക്കുന്നു
പാപ പുണ്യങ്ങൾക്ക്മേൽ നദി പോൽ
മോക്ഷത്തിൻറ്റെ വൻകടൽ തേടി
ചിലർ മാത്രം പരന്നൊഴുകുന്നു
വേറിട്ട വരികൾ
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
Nice reading
ReplyDelete(Please disable word verification option)