Friday, October 18, 2013

നീ ഇല്ലായിരുന്നെങ്കിൽ

നീ  ഇല്ലായിരുന്നെങ്കിൽ
കൊടും കാറ്റിനെതിരെ  പൊരുതുമ്പോൾ
മഴയിൽ മിന്നോലോടൊപ്പം നൃത്തം  ചെയ്യുമായിരുന്നില്ല
നീ  ഇല്ലായിരുന്നെങ്കിൽ
കറുപ്പും  വെളുപ്പുമായിരുന്ന ജീവിതത്തിന്റ്റെ  താളുകളിൽ
നിറങ്ങൾ ചേർത്തു വരയ്കുമായിരുന്നില്ല
നീ  ഇല്ലായിരുന്നെങ്കിൽ
ഒറ്റപെടലിൻറ്റെ ശൈത്ത്യത്തിൽ
ഓർമ്മയുടെ തീ കായുമായിരുന്നില്ല  ഞാൻ
നീ  ഇല്ലായിരുന്നെങ്കിൽ
ചുമ്പനങ്ങൽക്കു മധുരവും കണ്ണീരിനുപ്പും
വേർപാടിൻറ്റെ വേദനയ്ക്ക്  കയ്പ്പു മാണ് എന്ന് ഞാനറിയുമായിരുന്നില്ല
നീ  ഇല്ലായിരുന്നെങ്കിൽ
ഓരോ മരണത്തിനും പിമ്പേ
ഞാൻ ഉയർത്ത്തെനീക്കുമായിരുന്നില്ല
നീ  ഇല്ലായിരുന്നെങ്കിൽ
ഇരുളടഞ്ഞ ജീവിത യാത്രയിൽ
വഴിയും വിശ്വാസവുമായി
ഈശ്വരനുണ്ടെന്നു  -വിശ്വസിക്കുമായിരുന്നില്ല  

3 comments:

  1. നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete
  2. നീ ഉള്ളതെത്ര നന്നായി!!

    നന്നായിരിയ്ക്കുന്നു കവിത

    ReplyDelete
  3. വളരെ ശരിയാ
    എന്തിനും ഏതിനും അർത്ഥം ഉണ്ടാകണം എങ്കിൽ ഒരു "നീ" പിന്നിൽ ഉണ്ടായിരിക്കണം

    ReplyDelete