നാം എത്ര വഴി ഒരുമിച്ചു സഞ്ചരിച്ചിരിക്കുന്നു
എന്നിട്ടും നമുക്ക് യാത്രകൾ മടുക്കുന്നില്ല കഴിഞ്ഞ ദൂരത്തേ ക്കാൾ ഇനിയും നമുക്കേറെ ഓടി ത്തീർക്കുവാൻ ഉണ്ടെന്നു
നമ്മൾ വിശ്വസിക്കുന്നു
നമ്മുടെയിടയിൽ ദൂരങ്ങൾ ഇല്ലായെന്ന് നാം തിരിച്ചറിഞ്ഞതും
ഈ യാത്ര്കളിലാണ്
നീയെന്നും ഞാനെന്നും തോന്നാത്ത വണ്ണം
നമ്മൾ ഒരു ബിന്ദുവിൽ സമന്വയിച്ചിരുന്നു
ഒരാത്മവിൻറ്റേ രണ്ടു ചിന്തുകൾ
വഴിപിരിയുന്നു - നാം വേർപ്പെട്ടു പോകുന്നു
എന്നിട്ടും പരസ്പര പൂരകങ്ങളായ സമവാക്യങ്ങൾ പോലെ
ഒന്നാകുന്നു .
പ്രായത്തന്റ്റെ പുഴുക്കുത്തു ഏൽക്കാത്ത നമ്മുടെ ഹൃദയങ്ങൾ
വീണ്ടും വസന്തത്തെ വരവേൽക്കുമ്പോൾ
നഷ്ടബോധം തോന്നാതെ വേലിയേറ്റങ്ങൾഭയക്കാതെ
നാം എല്ലാ തോൽവികളെയും അതിശയപ്പിക്കുന്നു എന്റ്റെയരുകിൽ നീ അങ്ങനെയിരിക്കുക
നിൻറ്റെ നിശഭ്ദ്ധ സാനിധ്യത്തിൽ എൻറ്റെ ഉജ്ജീവനം
കുടികൊള്ളുന്നു .
എൻറ്റെ ലോകവും നിൻറ്റെ ലോകവും
ആ ലോകങ്ങളിൽ നാം ചെയ്യുന്ന വേഷങ്ങളും സുതാര്യമായിരികട്ടെ
നമുക്കില്ലാത്ത ഒരു ലോകം
അതിൽ എനിക്കും നിനെക്കും അതിൽ ദുഖമില്ലാത്തതിനാൽ നീ എൻറ്റെ അരുകിൽ അങ്ങനെ ഇരിക്കുക
നിറങ്ങളുടെ കച്ചവടക്കാരനായ സഹയാത്രികാ
ഞാൻ തിരയുന്ന നിറങ്ങൾ -നിൻറ്റെ ആത്മാവിൽ ഞാൻ
കാണുന്നു
ഞാൻ എൻറ്റെ അപൂർണ ചിത്രങ്ങൾ വരച്ചു തീർക്കട്ടെ
നീയും ഞാനും -നമ്മളാകുന്നു
നമ്മൾ യാത്ര തുടരുന്നു
സന്തോഷം,സമാധാനം,ശുഭയാത്രയെന്നിവ നേരുന്നു.
ReplyDeleteനല്ല വരികൾ
ശുഭാശംസകൾ.....
യാത്ര തുടരുക!
ReplyDeleteആശംസകള്‍