Tuesday, November 9, 2010

മകള്‍ക്കായ്‌ നല്കാന്‍

മകള്‍ക്കായ്‌  നല്കാന്‍ മനസ്സാക്ഷി മാത്രം 
കനല്‍ കണ്ണില്‍ ഉതിരുന്ന കവിതകള്‍ മാത്രം 
ഇതാണെന്റെ പൈതൃകം കുഞ്ഞേ .....
ഇത് മാത്രമാണെന്റെ പുണ്യം 
ഒരു കോടി ജന്മത്തില്‍ ആര്‍ജ്ജിച്ച നന്മയാല്‍ 
മാത്രം പിറക്കാന്‍ ഇടം തന്ന മണ്ണിനെ 
മനസ്സിന്റെ ഉള്ളില്‍ തര്‍പ്പണം ചെയ്തു 
ഒടുങ്ങാ പ്രവാസത്തിലേക്ക് നിന്‍ 
കൈ പിടിച്ചലയുമ്പോള്‍ ...................
ആത്മാവ് ചൊല്ലുന്നു ...മൂകം .
പതിറ്റാണ്ട് മുമ്പേ വേദം ജനിച്ചൊരു 
പുഴ പോലും പാതാള ഗര്‍ത്തത്തില്‍ ആണ്ടു
പഠിച്ചൊരു  വിദ്യകളെല്ലാം പിഴച്ചു തന്‍ വഴി
പൂര്‍ണമായും മറന്നൊരു നാടിന്റെ
നശിക്കാത്ത നേരിന്റെ വേര് ചേദിച്ചു
ആരോ ചവിട്ടുന്നു വേതാള നൃത്തം .
പുതിയ വിശ്വാസങ്ങള്‍  , വിഭ്രാന്തി , വിജ്ഞാനം
ആരോ മിനഞ്ഞ കുതന്ത്രങ്ങള്‍
നാടിന്‍ നാഡിയില്‍എല്ലാം വിഷം പരത്തീടവേ
മകളെ
അമ്മ തന്‍ നെഞ്ചിന്‍ കരുതല്‍ പോലുള്ള
മണ്ണില്‍ ബാല്യങ്ങള്‍  ബലിയായ് ഒടുങ്ങവേ
എന്ത് നല്‍കേണ്ടു നിന്‍ ഭാഗധേയതിനായ്
അകഷര ഖനികള്‍ക്ക് പാഖണ്ട നീതി തന്‍
പുത്തന്‍ പരിഭാഷ നല്‍കി
വിധിക്കും വിധാതാവിനും ഭ്രഷ്ട് കല്പിച്ചൊരു
 നാടിന്റെ     ഇന്നലെ
നഷ്ടം വരാത്തൊരു വിശ്വാസ ദര്‍ശനം
ഒക്ക്‌യും വറ്റാ കവിതകള്‍
മാത്രം ...............................................................
അത്രയേ ഉള്ളു നിനക്കിനി എകുവാന്‍
 

1 comment:

  1. ....any way ur on the road,WELCOME... and being less travelled only....u have miles and miles to go...so keep it on......kavithayude lokathekku swagatham.nannayittundu.

    ReplyDelete