Monday, November 29, 2010

ഉപമകളില്ലാതെ അലങ്കാരങ്ങളില്ലാതെ

എന്‍റെ വരികളില്‍ പ്രാസം ഇല്ല ,
വൃത്തമോ ,അലങ്കാരങ്ങളും ഇല്ല ,
കാകളിയും മഞ്ജരിയും എനിക്കറിയില്ല
കാരണം മുലപ്പാല്‍ പോലെ ചിലപ്പോള്‍ ചിലര്‍ക്ക് ഭാഷ നിഷേധിക്കപെടും .............
ഞാന്‍ അവരിലൊരാള്‍ .............
ഞാന്‍ ഇനി മലയാളത്തില്‍ സംസാരിക്കില്ല എന്ന് ആയിരം ആവര്‍ത്തി എഴുതി നിറഞ്ഞ കണ്ണുകളുമായ് ഞാന്‍ എന്നെ കാണുന്നു
 ശിക്ഷകളില്‍     കുറ്റബോധം ഇല്ലാത്ത ഒരു കുട്ടി ......
എന്‍റെ കവിതകള്‍ ....
അത് ഞാന്‍ തന്നെ ആണ് ,
അതിന്‍റെ രൂപവും ഭാവവും ഒക്കെ എന്‍റെ ആത്മാവിന്‍റെ പ്രതിഫലനം മാത്രം .
എന്‍റെ മിഴികളില്‍ മിഴി നട്ട് ഇടപള്ളി .....തന്‍റെ കവിതകള്‍ ചൊല്ലിയത് ഞാന്‍ കേട്ടിരുന്നു ,
നീര്‍ മാതളങ്ങള്‍ പൂത്ത വഴിയിലൂടെ ഞാന്‍ മാധവി കുട്ടിയുമായ് എത്ര നാള്‍ നടന്നു
വരികള്‍ വരികളോടും ചിന്തകള്‍ ചിന്തകളോടും താദാത്മ്യം പ്രാപിക്കുമ്പോള്‍ ......
അക്ഷരങ്ങള്‍ ഒരു വെളിപാടുപോള്‍ മനസ്സില്‍ നിറയുന്നു ................അവ ഞാന്‍ ആകുന്നു എന്‍റെ ഏകാന്തതയില്‍ .....ഒരു സുഫിയെ പോല്‍ മനോഹരമായ് ഹരിവംഷരായ് ബച്ചന്‍
മധുശാലകളെ കുറിച്ച് പാടി  
മീരയെന്നില്‍ ഭക്തിയായ് എരിഞ്ഞപ്പോള്‍,
ചുള്ളികാട് അഗ്നിയായ് ......വാക്കും വരവുമായ് പൂത്തു............
എം ടി യില്‍ നിന്നും സി രാധാകൃഷനനിലെയ്ക്കുള്ള......പ്രയാണം
പിന്നെ
പെണ്ണെഴുത്തിന്റെ കാലം ....
ആശാപൂര്‍ണ്ണ ദേവിയിലുടെ കൊല്‍ക്കട്ട .........പ്രതിഭ രായ്മായ് ഒറീസ്സ .......പുരി ......
സുവര്‍ണ പത്മങ്ങള്‍ , അങ്ങനെ എന്തെല്ലാം .........
എമിലി ദിക്കെന്സോന്‍ മുതല്‍ സില്‍വിയ പ്ലാത് വരെ മരണവുമായ് ഉള്ള എന്‍റെ പ്രണയം
പൌലോ കൊയലോയിലുടെ ഉള്ള mystic  ഭ്രാന്തിന്‍റെ സന്നിവേശം ............
ചോരയില്‍  തുടിക്കുന്ന ഒരു പാട് വാക്കുകള്‍ സ്മൃതി വിസ്മൃതികള്‍
ഞാന്‍ എഴുതുന്നു ........
പ്രാസമില്ല , ഭംഗിയില്ല , ഉപമകളില്ല ......
 ശൂന്യത മാത്രം 
എന്നിട്ടും ഞാന്‍ എഴുതുകയാണ് ........അര്‍ഥം നിരര്‍തമാകുന്ന .....വരികള്‍
 
 

2 comments:

  1. എഴുതൂ... കൂടുതല്‍ എഴുതൂ. പിന്നെ ഒരു അഭിപ്രായം ഉണ്ട്. ഒന്നും തോന്നരുത്. ആ ഹെഡ്ഡറില്‍ ചേച്ചിയുടെ ഫോട്ടോ വേണോ? ഇത് വെറും ഒരു അഭിപ്രായം മാത്രമാണ്.

    ReplyDelete