Tuesday, November 23, 2010

സേതു മാപ്പുസാക്ഷിയാണ്

 എന്താണ്  ശരി എന്താണ് തെറ്റ് , എന്താണ് ജയം എന്താണ് തോല്‍വി , ഈ സംവാദത്തിനിടയില്‍ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു . പ്രിയ സേതു , ഇന്ന് നാം അവയ്കെല്ലാം അപ്പുറത്തല്ലേ ? മരുഭൂമിയുടെ മുകളിലുള്ള ആകാശത്തിന്‍റെ ശുഷ്കിച്ച തുണ്ട് നോക്കി നില്‍കുമ്പോള്‍ ഞാന്‍ . തിരുമാനിക്കുകയാണ്  മടക്കമില്ലിനി . മടങ്ങിയാല്‍ തന്നെ ,മുഖത്ത് ഒട്ടിച്ച പോല്‍ , എണ്ണ പെട്ട ദിവസങ്ങളുടെ കണക്കും പേറി മാത്രം . ..................ഏന്നാ മടക്കം എന്ന് ചോദിക്കും മുമ്പേ പറയുന്ന രീതിയില്‍ .
ഉത്തര്‍ ഖണ്ടിലെ ഗ്രാമങ്ങള്‍ , അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഉള്ള ഗ്രാമങ്ങള്‍ ......... സേതു ഇനി അവയെ കുറിച്ചുള്ള പ്രത്യാശകള്‍ ഉണര്ത്താതിരിക്കുക. നിന്‍റെയും എന്‍റെയും അത്തരം ചിന്തകള്‍ സമാന്തര രേഖകള്‍ പോലെ ഒരിക്കലും അവസാനിക്കാതെ അങ്ങനെ സഞ്ചരിച്ചു കൊള്ളട്ടെ . സേതു , ഈ മരുഭൂമിയില്‍ പല നാടുകളില്‍ നിന്നും കൊണ്ടുവന്നു  നട്ടുവളര്‍ത്തപ്പെടുന്ന കുറെ മരങ്ങളുണ്ട് . അവയുടെ വേരുകളില്‍ ട്യുബുകള്‍ വഴി ജലം ഇറ്റിച്ചു കൊണ്ടിരിക്കും , ഒന്ന് വാടുവാനോ, കരിയുവാനോ കഴിയാത്ത അവയുടെ നിസ്സഹായതയെ ഞാന്‍ നോക്കി നില്കാറുണ്ട്. എന്‍റെ മാത്രം ചിന്തയാണോ ഇത് അറിയില്ല .വേരറ്റ അത്തരം ഒരു പാട്‌ മനുഷ്യര്‍ ............അവരിലോരാളായ് ഞാനും എന്ന് എനിക്കു എന്നെ തന്നെ വിശ്വസിപ്പിക്കണം ....................
സേതു , തലസ്ഥാന നഗരിയുടെ കത്തുന്ന ചൂടില്‍ ശീതീകരിച്ച നിന്‍റെ പരീക്ഷണ മുറിയില്‍ ഇപ്പോള്‍ എത്ര ഗ്രാമങ്ങളുടെ ആരോഗ്യ വികസന മാതൃക ഉടലെടുതിരിക്കും ............................... .അടിച്ചേല്‍ പ്പിക്കപെടുന്ന ആരോഗ്യം ഒരു നേരമ്പോക്ക് പോലെ ................
സേതു , ദേഷ്യപെടാതിരിക്ക് ,എനിക്കു ചിരിക്കുവാനെ കഴിയൂ , നൂല്പാവ കളിയില്‍ അന്നും ഇന്നും എനിക്കു വിദൂഷക ന്‍റെ വേഷമല്ലേ നീ കല്പിചിട്ടുള്ളൂ .
ഗ്രാമങ്ങളുടെ സ്വച്ഛമായ വഴികളിലൂടെ ഇന്നും ആത്മാവ് സഞ്ചരിക്കാറുണ്ട് . ഞാന്‍ എന്ന സമൂഹ ജീവിയുടെ അത്തരം പ്രയാണങ്ങള്‍ ഇന്ന് ചിന്തയില്‍ മാത്രം ഒതുങ്ങുന്നു . എങ്കിലും സേതു , ഈ ആരോഗ്യ പരീക്ഷണങ്ങള്‍ ! കുത്തക രാഷ്ട്രങ്ങളുടെ ആരോഗ്യ ഗവേഷണങ്ങളുടെ വിള നിലം മാത്രമാകുക ആണല്ലോ ഈ ഗ്രാമങ്ങള്‍ ........... ...........പുതിയ സംസ്കാരം , പുതിയ മതം , പിന്നെ ഈ പുതിയ ആരോഗ്യ പരിവര്‍ത്തനം കൂടി വേണമോ ആവോ .
മിനെറല്‍ വാട്ടര്‍ കുടിച്ചു മാത്രം .....നമ്മള്‍ക്ക് .... ജലാശയങ്ങളുടെ മലിനീകരണത്തെ കുറിച്ച് പറയാം . വിലകുറഞ്ഞ വയറ്റിളക്ക മരുന്ന് പാക്കറ്റുകളില്‍, അല്ലെങ്കില്‍ പോളിയോ  ആഘോഷങ്ങളില്‍ , ഇതൊന്നുമല്ലെങ്കില്‍ ഗര്‍ഭനിരോധന ആവിഷ്കാരങ്ങളില്‍ തുടങ്ങി ത്തീരുന്ന പാവം പൊതു ജനത്തിന്‍റെ ആരോഗ്യം . ഇതിലപ്പുറം എന്തുണ്ട്‌.ഒന്നും മനസ്സിലാകുന്നില്ല എന്ന് ചിന്തിക്കുമ്പോള്‍ ഒരാശ്വാസമാണ് കേട്ടോ സേതു പ്രത്യേകിച്ചും എനിക്ക് . സര്‍കാര്‍ യോജനകള്‍ ഉണ്ടാക്കുന്നു നടപ്പിലാക്കുന്നു , ഗ്രാമങ്ങളിലെ ഗര്‍ഭിണികള്‍ക്ക് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഈ പരക്കം പാച്ചില്‍ കൊള്ളാം, സ്വര്യമായ് പ്രസവിക്കുവാന്‍ കൂടി അനുവധിക്കില്ലാന്നു ഏതെങ്കിലും ഗര്‍ഭിണി പരാതി പെട്ടെയ്ക്കാം...........
സേതുരാമ, കോടികള്‍ വിതച്ചു കോടാനുകോടി കൊയ്യുന്ന ഈ റുരല്‍ ഹെല്‍ത്ത്‌ നാടകത്തെ ഞാന്‍ പരിഹസിക്കുകയല്ല കേട്ടോ . കേന്ദ്രതിലിരിന്നു ആരൊക്കയോ പടച്ചു വിടുന്ന ഗവേഷണ പരിവേഷങ്ങള്‍ ഓര്‍ത്തു തനിയെ ചിരിക്കുന്നു . കണക്കുകളുടെ അളവുകോലുകള്‍ കാട്ടി നിങ്ങള്‍ സമര്‍ത്തി കുന്നത് വികസനത്തിന്‍റെ പുതിയ പ്രത്യയ ശാസ്ത്രങ്ങളുടെ വിജയമല്ലേ .....സത്യത്തില്‍ ഓരോ സെന്‍സസും പുറത്തു കൊണ്ട് വരുന്നത് അന്യം വന്നു കൊണ്ടിരിക്കുന്ന ഭാരതത്തിന്‍റെ ബഹു ഭൂരിപക്ഷത്തിന്റെ കണക്കല്ലേ ................സേതു . ഇതെന്തു വിജയമാണ് എന്ത് തരം വികസനമാണ് .
എന്‍റെ സേതു , ടാജിലെ യും അശോകായിലെയും രാജകീയ വിരുന്നിനിടയില്‍ , വിശുദ്ധമായ കോണ്‍ഫറന്‍സ് കള്‍ക്കിടയില്‍ നിന്നുരിതിരിയുന്ന ആരോഗ്യ ആശയ വിത്തുകള്‍ , വിദേശ ബാങ്ക് നിശ്ചയിക്കുന്ന ഫോര്‍മുല കള്‍ . ഇവിടെ എന്തും നടക്കും ........ ഇവിടെയെന്നാല്‍ സാധാരണക്കാരന്‍റെ ആരോഗ്യം കാക്കുവാന്‍ നടത്തുന്ന ആരോഗ്യ വിപ്ലവത്തില്‍ ............
ഞാന്‍ എന്താണ് പറയുന്നത് .....ആര്‍ക്കാണ് മനസ്സിലാവുക ..........
സാധാരണക്കാരന്‍ എന്നാല്‍ ....ഇന്ന് പ്രതികരണ ശേഷി അറ്റ ബഹു ഭൂരിപക്ഷമാനെന്നോര്‍ക്കണം.......അവര്‍ക്കായ് ഒരു രാഷ്ടീയ പാര്‍ട്ടി പോലും നാവ് ഉയര്‍ത്തില്ല . സേതു , സ്വകാര്യ ആരോഗ്യ പ്രസ്ഥാനങ്ങള്‍ക്ക്‌ നാടിനെ വിറ്റു , വമ്പന്‍ ഗവേഷണങ്ങള്‍ അപരിഷ്കൃത ഗ്രാമങ്ങളില്‍ അടി ചെല്പിക്കുന്ന മാവോയിസ്റ്റ് ചായ്‌വുള്ള വകുപ്പ് തലവനെന്ന ഭിശ്വഗര പ്രഭുവിന്‍റെ വിദേശ വിസ്മയ യാത്രകളായ് പൊതു ജന ആരോഗ്യ ഗവേഷണം തകര്‍കട്ടേ..........
ചെല്ലിയും എലിയും കടിച്ചും , കൊതുക് കുത്തിയും ശരാ ശരി ഇന്ത്യന്‍ പനിച്ചും വിറച്ചും മരിക്കട്ടെ ...........പുതിയ പനികള്‍........പുതിയ ഭിശ്വഗര തസ്തികകള്‍ ......നാടൊട്ടുക്ക് ട്രെയിനിംഗ് കേന്ദ്രങ്ങള്‍ ......എല്ലാം കൊള്ളാം. ഇത് ആരോഗ്യ ഗെവേഷകരുടെ ഇന്ത്യ .
പ്രിയ സേതു , മാപ്പ് സാക്ഷിയായ നിന്നോട് ഞാന്‍ എന്ത് പറയുവാന്‍ , ചുമലില്‍ ലാപ്ടോപ്പും , അലക്കി തേച്ച വേഷ വിധാനങ്ങളുംമായ്‌  മധ്യ വര്‍ത്തിയായ രാജ്യ സേവകനെ പോലെ നീയും . .....
 സേതു , മനുഷ്യന്‍റെ മുറിവായ്‌ തുന്നി കെട്ടുവാന്‍ ചണമോ ചാക്ക് നൂല്‍ ഉപയോഗികിക്കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍ .......വികസനത്തിന്‍റെ ഏത് മുഖമാണ് തുറന്നു കാട്ടുന്നത് .
ഞാന്‍ ആരാണ് ഇതൊക്കെ പറയുവാന്‍ ........
അപ്പൂപ്പന്‍ താടി പോലെ പറന്നു നടക്കുന്ന ഞാന്‍ .......
പൊതു ജന സേവനം പോലെ ച്ചുടുള്ളത് എന്താണ് ഉള്ളത് . നീ ചിരിക്കുകയാണോ ??
ആരാണ് സേതു പൊതു ജനം ? tv  തുറന്നാല്‍ ചിരിച്ചു കാട്ടുന്ന എന്ടോസല്ഫാന്‍ തിരു ശേഷിപ്പുകള്‍ ........
എവിടെയാണ് സേതു , ആ ഗ്രാമങ്ങള്‍ , നമ്മള്‍ ഒരുമിച്ചു മിനഞ്ഞ മാതൃകകള്‍ ,
പ്രിയപ്പെട്ട ഗവേഷക , മാര വ്യാധികളില്‍ നിന്നും , ഈ നാടിന്‍റെ ഞരമ്പിലൂടെ പടരുന്ന corruption നില്‍ നിന്നും ....രക്ഷ നല്‍കുന്ന ഒരു മാതൃകയും ..............ഇല്ല അല്ലെ
സേതുരാമ  നീ വെറും മാപ്പ് സാക്ഷി ഞാനറിയുന്നു .......










3 comments:

  1. കഥയിലൂടെ കുറെ കാര്യങ്ങള്‍ പറഞ്ഞു.
    നന്നായിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
  2. കൊള്ളാം. ഇനിയും എഴുതുക

    ReplyDelete
  3. നന്നായിട്ടുണ്ട് ..എന്റെയും ആശംസകള്‍

    ReplyDelete