Sunday, November 14, 2010

എവിടെയാണാ പെണ്‍ കുട്ടി

 എവിടെയാണ്
ഞാന്‍ തിരയുന്ന പെണ്‍കുട്ടി
നിലാവ് നോക്കി രാവ് പുലരുവോളം
കഥ മിനയുന്ന ഒരുവള്‍
നിറങ്ങളുള്ള മനസ്സുമായ്
നന്ദ്യാര്‍വട്ട പൂക്കള്‍ പോലെ
തണുത്ത് നനുത്ത് പവിത്രമായ 
പുലരിയുടെ തീര്‍ത്ഥം പോലെ ഒരുവള്‍
ഓരോ പുല്‍നാംബിനോടും തന്‍റെ
ഹൃദയം തുറന്നു കാട്ടി എന്തിനോ
വേണ്ടി  ചിരിച്ചു കൊണ്ടേ ഇരുന്നവള്‍
വയലേലകളുടെ ഗന്ധവും , കുളിരും
തന്‍റെ ആത്മാവില്‍ സന്നിവേശിപ്പിച്ചു
നഗരത്തിനു തന്‍റെ ദിവസങ്ങള്‍ കടം നല്‍കിയവള്‍
സ്വപ്നങ്ങളുടെ വളപ്പോട്ടിനും
കാലത്തിന്‍റെ തുണ്ടിനും
ഒരേ അര്‍ഥം നല്‍കിയ പാവം
നഷ്ടമാക്കലിലെല്ലാം നേട്ടങ്ങള്‍ കണ്ടെത്തി
തോല്‍ക്കാന്‍ മടി കാട്ടിയവള്‍
എവിടെയാണവള്‍
 ഞാനെന്തിനവളെ തിരയണം
എന്‍റെ ഇന്നലകളിലെവിടെയോ ഞാന്‍
അവളെ അടക്കം ചെയ്തു കഴിഞ്ഞു
എന്നിട്ടവളുടെ കുഴിമാടവും പേറി
ഇത്രനാള്‍ ..........................
അല്ല ഇനിയും
ബഹു ദൂരം എനിയ്ക്ക് സഞ്ചരിക്കണം
ഇതല്ലമാനെങ്കിലും
ഞാനറിയാതെ ഞാന്‍ തിരയുകയാണ്
എവിടെയാണാ പെണ്‍കുട്ടി

1 comment:

  1. ലളിത സുന്ദരമായ വരികള്‍. നന്നായിട്ടുണ്ട്. കുറച്ച് അക്ഷരതെറ്റുകള്‍ കണ്ടു. തിരുത്തുമല്ലോ. ഇനിയുമെഴുതുക. ബ്ലോഗ് തലക്കെട്ട് കൂടി മലയാളത്തിലാക്കിക്കൂടേ?

    ReplyDelete