Monday, November 8, 2010

അജ്ഞാതരായ അമ്മമാര്‍ക്കായ്‌

എന്‍റെ സ്മൃതികളിലെയ്ക്ക്
ആരാണ് പേരറിയാത്ത ഗ്രാമത്തിന്റെ കവാടങ്ങള്‍ തുറന്നത്  ????
ഭൂതാവശിഷ്ട്ടമായ നഗരകമാനങ്ങള്‍ക്കപ്പുറം -പുതിയ യുദ്ധത്തിന്‍റെ പോര്‍ക്കളം  പോല്‍ ...................ഒന്ന് 
നാളകളുടെ പ്രതിഫലനം പോലെ .
തരിശില്‍ പൂക്കുന്ന ജനതികം ,
അട്ടിമറിക്കപ്പെട്ട ജീവികള്‍ .
പുതിയ മനുഷ്യര്‍ , പുതിയ ലോകം
യുറേനിയം പെയ്തടങ്ങിയ മണ്ണില്‍ നിന്നും
പ്രേതങ്ങളുടെ പകര്‍പ്പാവകാശം എന്ന പോല്‍ .
ഗര്‍ഭപാതങ്ങളില്‍ ഒലിച്ചു പോകുന്ന ,
പ്രതീക്ഷകളുടെ തേങ്ങല്‍ പോല്‍......
കറുത്ത രാത്രിയുടെയോ - ഹെഭായയുടെയോ  ഇരുട്ടില്‍
ഒളിക്കുന്ന പെണ്ണിന്‍റെ ഞരക്കം പോലെയോ -ഒന്ന്
മുല കണ്ണിന്നു  നേരെ നീളുന്ന രൂപാന്തരം പ്രാപിച്ച 
മനുഷ്യക്കോലത്തെ , വലിച്ചെറിഞ്ഞു ഭയന്ന് ഓടുന്ന
അമ്മയുടെ രോദനം പോലെ ,
എനിയ്ക്കറിയില്ല ഞാന്‍ കേള്‍കുന്നത്‌ 
 വംശ നാശത്തിന്‍റെ  ആദ്യത്തെ പ്രവചനം ആയിരിക്കാം 
മണ്ണും പെണ്ണും വന്ധ്യതയിലെയ്ക്ക് 
നിത്യമായ് വലിച്ചെറിയപ്പെടുന്ന  ഗ്രാമത്തിന്‍റെ  കവാടങ്ങള്‍
എന്‍റെ ചിന്തകളിലെയ്ക്ക് തുറന്നത്   
ആരാണ് !!!!!!!!!!

2 comments:

  1. നല്ല വരികള്‍ ‍.... ഒപ്പം അക്ഷരത്തെറ്റുകള്‍ വരുത്തുന്ന സുഖക്കുറവും.

    ReplyDelete
  2. നന്നായി ...സമയം ഉണ്ടെങ്കില്‍ ഒന്ന് എഡിറ്റു ചെയ്യൂന്നെ ..താങ്ക്സ് .

    ReplyDelete